Tuesday, November 29, 2011

Aadu jeevitham

ആദ്യം ആടുജീവിതം വായിക്കാന്‍ പറഞ്ഞത് അരുണ്‍ ആയിരുന്നു... പക്ഷെ അത് കുറെ നാള്‍ മുന്‍പാണ്.. എന്ത് കൊണ്ടോ അത് വാങ്ങലും വായനയും അപ്പോള്‍ ഉണ്ടായില്ല... പിന്നെ പതിയെ എല്ലായിടത്തും
ആടുജീവിതത്തെ  പറ്റി കണ്ടു.. അങ്ങനെ ഒരു ദിവസം flipkart-ല്‍ ഓര്‍ഡര്‍ ചെയ്തു.. ആദ്യം വായിച്ചത് അമ്മയാണ്.. വല്ലാതെ മനസ്സില്‍ തട്ടുന്നു  എന്നാണ്  അമ്മ പറഞ്ഞത്.. അത് കൊണ്ട് അമ്മ വായിച്ചു തീര്‍ത്തു വച്ച ആണ് തന്നെ ഞാന്‍ അത് എടുത്തു. പക്ഷെ വല്ലാതെ സങ്കടം  വരും എന്ന് പേടിച്ചു രണ്ടു മൂന്നു ദിവസം വായികാതെ കൊണ്ട് നടന്നു.. പിന്നെ എടുത്തു വായിച്ചു തുടങ്ങി.. ഹ്മ്മം... നജീബിനെക്കാള്‍ ഹക്കീമും  ഹമീദും മനസ്സില്‍ വേദന നിറയ്ക്കുന്നു...

ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആട്ടിടയന്മാരുമായി ബന്ധപെട്ട മൂന്ന് കൃതികള്‍ വായിക്കാന്‍ ഇട വന്നു...

മലയാളികളുടെ സ്വന്തം രമണന്‍...
ലോകരെ മുഴുവന്‍ സ്വന്തം സ്വപ്നത്തിനു പിന്നാലെ പോകാന്‍ പ്രേരിപിച്ച Santiago -യുടെ കഥ
ജീവിതം  ഒന്ന് കൊരുപിടിപിക്കാന്‍ ഒരുപാട്  മലയാളികളെ പോലെ ഗള്‍ഫിലേക്ക് വിമാനം കയറിയ നജീബിന്റെ കഥ..

നജീബ് പറയുന്ന പോലെ സന്റയാഗോ യുടെ  മരുഭൂമി  യാത്രയിലും വഴി കാണിച്ചു കൊടുക്കാന്‍ ഒരു ആല്‍കെമിസ്റ്റും കുതിരയും ഒടാകവും ഉണ്ടായിരുന്നു...ഹൈവേയുടെ അടുത്ത് വരെ എത്തിച്ചു എങ്ങോട്ടോ മറഞ്ഞു പോയ ഇബ്രാഹിം മാത്രമാണ് നജീബിന്റെ കൂടെ ഉണ്ടായിരുന്നത്...


ബെന്യാമിന്  എന്റെ ആദരങ്ങള്‍... മഞ്ഞ വെയില്‍ മരണങ്ങള്‍ എന്നെ കാത്തു ഇരിക്കുന്നു എന്റെ പുസതക  കൂട്ടത്തില്‍..